kz´wteJI³
ഇനിയും അജ്ഞാതമായി തുടരുന്ന കൊറോണയുടെ ആക്രമണ വഴികളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന കണ്ടെത്തലുകളുമായി അമേരിക്കന്‍ ഡോക്ടര്‍മാര്‍. അമേരിക്കയിലെ ആശുപത്രികളില്‍ കോവിഡ് 19 നു കീഴടങ്ങി മരിച്ചവരില്‍ ഏറെയും പേര് മരിച്ചത് അസ്വാഭാവികമായി രക്തം കട്ടപിടിച്ചതിനാലെന്ന റിപ്പോര്‍ട്ട്ആശങ്ക ഉണര്‍ത്തുന്നു. ജോര്‍ജിയയില്‍ എമോറി യൂണിവേഴ്സിറ്റിയില്‍ പഠനവിഷയമാക്കിയ രോഗികളില്‍ 20 മുതല്‍ 40 ശതമാനം വരെ രോഗികളില്‍ രക്തം കട്ടപിടിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആന്റി കൊയാഗുലന്റുകള്‍ നല്‍കിയിട്ടും ഇത് തുടരുകയായിരുന്നു എന്നാണ് ഡോക്ടര്‍ ക്രെയ്ഗ് കൂപ്പര്സ്മിത്ത് പറയുന്നത്.
വിശാലമായ അര്‍ത്ഥത്തില്‍ ഈ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ മനസ്സിലാകുന്നത് കോറോണ എന്ന വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല, തലച്ചോറ്, ഹൃദയം, കുടല്, കരള്‍, വൃക്കകള്‍ എന്നിവയേയും ബാധിക്കാമെന്നാണ്. ബ്രൂക്ക്ലിനിലെ ഒരു ഹൃദ്രോഗ വിദഗ്ദന് പറഞ്ഞത് അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലെ നല്ലൊരു ശതമാനം കോവിഡ് മരണത്തിനും കാരണം രക്തം കട്ടപിടിക്കല്‍ ആകാം എന്നാണ്. രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട രോഗികളില്‍ ചിലര്‍ മരിക്കാനും ഇതുതന്നെയായിരിക്കാം കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് എത്രമാത്രം ഉത്തരവാദിയാണ് എന്നത് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ ബാധിതരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചതായി കാണപ്പെട്ടിട്ടുണ്ട്. കാലുകളിലും, ശ്വാസകോശങ്ങളിലും അതുപോലെ ശ്വാസ നാളികളിലുമൊക്കെ ഇത്തരത്തില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സാധാരണ ഫ്ളൂ പടര്‍ത്തുന്ന വൈറസില്‍ നിന്നും വിഭിന്നമായി നിരയെ കൂര്‍ത്ത മുനകളാണ് കൊറോണയ്ക്ക് ഉള്ളത്. ഇത് ശരീരകോശങ്ങളിലെ റിസപ്റ്ററുകളുമായി കൂടിച്ചേരുന്നതിന് സഹായിക്കുന്നു. ശ്വാസകോശങ്ങളിലെ റിസപ്റ്ററുകളാണ് പ്രധാനമായും ആക്രമണത്തിന് വിധേയമാകുന്നത് എങ്കിലും രക്തധമനികളിലും സമാനമായ റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ അവ രക്തധമനികളേയും ബാധിച്ചേക്കാം. ഒരിക്കല്‍ രക്തധമനികളെ ബാധിച്ചാല്‍ ഇവയ്ക്ക് രക്ത ധമനികള്‍ക്കും ഹൃദയ പേശികള്‍ക്കും കാര്യമായ തകരാറുകള്‍ വരുത്താന്‍ സാധിക്കും. ഇതുവഴി ഹൈപ്പെര്കൊയാഗുവല് സ്റ്റേറ്റ് വരികയും രക്തം കട്ടപിടിക്കുകയും ഹൃദയ സ്തംഭനത്തിന് വരെ കാരണമാവുകയും ചെയ്തേക്കാം. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നു തന്നെയാണ് ഈ കൊലയാളി കാര്‍ഡിയോ വാസ്കുലാര്‍ സിസ്റ്റത്തിനും അപകടം ഉണ്ടാക്കും എന്ന റിപ്പോര്‍ട്ട് ആദ്യമായി വന്നത്.
ഈ പുതിയ കണ്ടുപിടുത്തത്തിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ കോവിഡ് രോഗികള്‍ക്ക് ബ്ലഡ് തിന്നറുകള്‍ കൂടി നല്കാന് തുടങ്ങിയതായി അമേരിക്കയിലെ വിവിധ ഡോക്ടര്‍മാര്‍ പറയുന്നു. എന്നിരുന്നാലും അപകട സാദ്ധ്യത വര്‍ദ്ധിച്ചു തന്നെ നില്ക്കും. രോഗം ഭേദമായതിനു ശേഷവും ഹൃദയാഘാതം മൂലം ഈ രോഗി മരണപ്പെടാന്‍ വരെ സാദ്ധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam