ട്രാപ്പില്‍ പെട്ട സഹോദരനെ രക്ഷിക്കാന്‍ ഇറങ്ങുന്ന ബ്രോ; പൂര്‍ണമായും ഇംഗ്ലണ്ടില്‍ ചിത്രീകരിച്ച വ്യത്യസ്തതയാര്‍ന്ന ഒരു മലയാള മ്യൂസിക് ആല്‍ബവുമായി ഗ്രേറ്റ് യാര്‍മൗത്ത് മലയാളികള്‍; ഈ ലോക്ക് ഡൗണ്‍ കാലത്ത് ആസ്വദിക്കാന്‍ ഒരു കലാവിരുന്ന യുകെ മലയാളികള്‍ക്കിടയിലേക്ക്
രക്തബന്ധങ്ങള്‍ അപകടത്തിലേക്ക് പോകുമ്പോള്‍ സാധാരണക്കാരനും സൂപ്പര്‍ ഹീറോ ആയി മാറുന്നുവെന്ന ആശയത്തെ അടിസ്ഥാനമാക്കി യുകെ മലയാളികള്‍ അഭിനയിച്ച, പൂര്‍ണമായും ഇംഗ്ലണ്ടില്‍ ചിത്രീകരിച്ച വ്യത്യസ്തതയാര്‍ന്ന ഒരു മലയാള മ്യൂസിക് ആല്‍ബം യുകെ മലയാളികളിലേക്ക്. പ്രണയം, വിരഹം തുടങ്ങിയ പതിവ് ഇതിവൃത്തങ്ങളില്‍ നിന്നും മാറി പുതുതലമുറയുടെ 'ഈസി മണി മേക്കിങ്' എന്ന പ്രവണതയെ അടിസ്ഥാനമാക്കിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ മ്യൂസിക് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. രക്തബന്ധങ്ങള്‍ അപകടകളിലേക്കു പോകുമ്പോള്‍ ഏത് സാധാരണക്കാരനും സൂപ്പര്‍ഹീറോ ആയി മാറുന്നു.
ആശ്രേയ പ്രൊഡക്ഷന്‍നാണ് ഈ ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്. നിരവധി പുതുമുഖ കലാകാരന്മാര്ക്ക് അവസരം നല്കിയ ആശ്രേയ പ്രൊഡക്ഷന്റെ പല ഗാനങ്ങളും ഇതിനോടകം യൂട്യൂബില്‍ ഒരു മില്യണില്‍ അധികം പ്രേക്ഷകരെ നേടി കഴിഞ്ഞു. യുകെ മലയാളിയും, ഐ ടി പ്രൊഫെഷനലും നിരവധി ഗാനങ്ങളുടെ സംഗീത സംവിധായകനുമായ അബി എബ്രഹാം ആണ് ഈ മ്യൂസിക് ആല്‍ബം സഗീത സംവിധാനം ചെയ്തിരിക്കുന്നത്. മിഥുന് ജയരാജ്, ക്രിസ്റ്റോ സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.
തന്റെ സിനിമാ മോഹം ഉള്ളിലൊതുക്കി യുകെയില്‍ സ്ഥിരതാമസമാക്കിയ പ്രവീണ്‍ ഭാസ്ക്കര്‍ സംവിധാനം ചെയുന്ന രണ്ടാമത്തെ ആല്‍ബം ആണ് *മിഴിയെ 2* . അദ്ദേഹം തന്നെയാണ് ഇതില്‍ പ്രധാനകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. ആഷ് എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രേറ്റ് യാര്‍മൗത്ത് മലയാളി അസ്സോസിയേഷനി (ജിവൈഎംഎ) ലെ മെമ്പേര്‍സ് ആയ പതിമൂന്നോളം കലാകാരന്മാരാണ് മറ്റുകഥാപാത്രങ്ങള്‍. ഇവരെല്ലാം പുതുമുഖങ്ങളാണ് എന്നുള്ളതാണ് ഈ മ്യൂസിക്കല്‍ ആല്‍ബത്തെ വ്യത്യസ്തമാക്കുന്നത്.
അസോസിയേഷന് പ്രസിഡന്റ് ബില്‍ജി തോമസ് ആണ് മെയിന്‍ വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. അസോസിയേഷന് ഭാരവാഹിയായ ദിലീപ് കുറുപ്പത്ത് ആണ് ആര്‍ട്ട് ഡയറക്ടര്‍. സംഗീത രചന ഗോപു മുരളീധരന്, ഞഅജ ആഷ് എബ്രഹാം. നിരവധി മലയാള തമിഴ് സിനിമകളുടെ ഛായാഗ്രാഹകനായ അബു ഷാ ഈ ആല്‍ബത്തിന്റെയും കാമറ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ കിഴക്കേയറ്റമായ ഗ്രേറ്റ് യാര്‍മോത്തിലും ലണ്ടനിലുമായാണ് ഈ ആല്‍ബം ചിത്രികരിച്ചിരിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പ്രേക്ഷകരെനേടി ഈ ആല്‍ബം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. നവീന്റെ എഡിറ്റിംഗില്‍ ഗ്രേറ്റ് യാര്‍മൗത്ത് മലയാളികളായ പ്രവീണ്‍ ഭാസ്ക്കര്‍, ആഷ്, ബില്‍ജി തോമസ്, അനീഷ് സുരേഷ്, എബ്രഹാം (കൊച്ചുമോന്), പ്രിയ ജിജി, ജോയ്സ് ജോര്‍ജ്, ദിലീപ് കുറുപ്പത്ത്, ബ്ലിന്റ്റോ ആന്റണി, ലിന്റോ തോമസ്, എബി, പ്രിന്‍സ് മുതിരക്കാല റോബിന്, മാസ്റ്റര്‍ ഡാനി, മാസ്റ്റര്‍ അതുല്‍ തുടങ്ങിയവരാണ് ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.