1 GBP = 97.40 INR                       

BREAKING NEWS

സിബി മാണിയുടെ സംസ്‌കാരം അടുത്ത ബുധനാഴ്ച ഡെര്‍ബിയില്‍; സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം പത്തു പേര്‍ക്കു മാത്രം; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുകെ മലയാളി സമൂഹം

Britishmalayali
kz´wteJI³

കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങേണ്ടി വന്ന ഡെര്‍ബി മലയാളി സിബി മാണിയുടെ സംസ്‌കാരം അടുത്ത ബുധനാഴ്ച 22-ാം തീയതി ഡെര്‍ബിയില്‍ വച്ചു നടക്കും. രാവിലെ 11 മണിക്ക് നോട്ടിംഗ്ഹാം റോഡ് സിമെട്രിയില്‍ വച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കൊറോണാ നിയന്ത്രണങ്ങള്‍ അനുസരിച്ച് പത്തു പേര്‍ക്കു മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുക. യുകെ മലയാളി സമൂഹത്തിനിടയില്‍ സജീവമായി സിബിയുടെ വിയോഗത്തില്‍ ഇപ്പോഴും അശ്രുപൂക്കള്‍ അര്‍പ്പിക്കുകയാണ് സുഹൃത്തുക്കളും സ്‌നേഹിതരും എല്ലാം.

കൊറോണയോടു അവസാന നിമിഷം വരെ പൊരുതിയാണ് ഈമാസം പത്തിന് കൂത്താട്ടുകുളം സ്വദേശിയായ സിബി മാണി വിടവാങ്ങിയത്. ഒരാഴ്ചയായി ഡെര്‍ബി ഹോസ്പിറ്റലില്‍ കൃത്രിമ ശ്വസന സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അദ്ദേഹത്തിന് മരണത്തിനു രണ്ടു നാള്‍ മുന്നേ ഹൃദയാഘാതം ഉണ്ടായതോടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. ഇനിയെന്തെങ്കിലും അത്ഭുതം നടക്കേണ്ടി വരും എന്നും ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിരുന്നു. സിബിയുടെ ഭാര്യയും കുഞ്ഞുങ്ങളും ഐസൊലേഷനില്‍ തുടരുന്ന സാഹചര്യത്തില്‍ അന്ത്യയാത്ര പോലും ചൊല്ലുവാന്‍ കഴിയാതെയാണ് സിബി മടങ്ങിയത്. അദ്ദേഹത്തിന്റെ നിസഹായത കാണുവാന്‍ ത്രാണിയിലെന്നു കുടുംബം വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.

അടുത്ത അവധിക്കു നാട്ടില്‍ എത്തി എല്ലാവരെയും കാണാന്‍ ഇരിക്കവെയാണ് സിബിയെ ആ യാത്ര ഒഴിവാക്കി മരണം തട്ടി എടുത്തത്. ഏറെ നാളായി ഡെര്‍ബിയില്‍ താമസിക്കുന്ന സിബി മലയാളി സമൂഹത്തിനു ഏറെ പരിചിതന്‍ കൂടിയാണ്. കുടുംബം ഐസലേഷനില്‍ കഴിയുന്നതിനാല്‍ ആവും വിധം സഹായങ്ങള്‍ പ്രദേശത്തെ മലയാളി സമൂഹം ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തെ നേരില്‍ കണ്ടു ആശ്വസിപ്പിക്കാന്‍ കഴിയാത്ത നിസ്സഹായതയാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും പങ്കിടുന്നത്.
 

സെമിത്തേരിയുടെ വിലാസം

 

Nottingham Rd, Chaddesden, Derby DE21 6FN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category