1 GBP = 94.40 INR                       

BREAKING NEWS

ക്യാന്‍സറിന് പ്രണയം തോന്നിയ ഒരാളെ ഞാന്‍ പ്രണയിച്ചു; പിന്നെ ഞങ്ങള്‍ ഒരുമിച്ചു അവനെ ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി; ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ അതിജീവന കഥ....; ഞങ്ങളുടെ രണ്ടാമത് വിവാഹ വാര്‍ഷികമാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് 6 മാസം പ്രായമായ ഒരു പൊന്നു മോളും ഉണ്ട്; ഇനി അടുത്ത ചെക്കപ്പ് ജൂണില്‍ ആണ്; ഇതുവരെ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് പോയത്; ഇനി ഞങ്ങള്‍ മൂന്നു പേരും കൂടി പോകും: ഡോ. അഞ്ജു എസ് കുമാറിന്റെ പ്രണയകഥ വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇഷ്ടം തോന്നിയ വ്യക്തിയോട് അതു തുറന്നു പറഞ്ഞപ്പോള്‍ ലഭിച്ചത് തനിക്ക് കാന്‍സറാണെന്നും ഇപ്പോള്‍ ഇഷ്ടം തോന്നുന്നുണ്ടോ എന്ന മറുചോദ്യവും. എന്നിട്ടും മനസ്സ് മാറിയില്ല. അയാളെ തന്നെ കല്യാണം കഴിച്ച് ഇപ്പോള്‍ ആറുമാസം പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കളായിരിക്കുകയാണ് ഇരുവരും. രണ്ടാം വിവാഹവര്‍ഷികത്തോടനുബന്ധിച്ചുള്ള അഞ്ജുവിന്റെ കുറിപ്പ് വൈറലാകുകയാണ്. 'കാന്‍സറിനു പ്രണയം തോന്നിയ ഒരാളെ ഞാന്‍ പ്രണയിച്ചു. പിന്നെ ഞങ്ങള്‍ ഒരുമിച്ചു അവനെ ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി. ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ അതിജീവന കഥ. ഇന്ന് ഞങ്ങളുടെ രണ്ടാമത് വിവാഹ വാര്‍ഷികമാണ്. എനിക്കും ഒരു അതിജീവനത്തിന്റെ കഥ നിങ്ങളോട് പറയാന്‍ ഉണ്ട്.-ഡോ അഞ്ജു എസ് കുമാറാണ് ഈ കഥ പറുന്നത്.

പ്രണയം തോന്നാത്തതായി ആരുമില്ല. എനിക്കും ഒരാളോട് പ്രണയം തോന്നി. എപ്പോളും ചിരിച്ച മുഖവും എന്തിനും പോസിറ്റീവ് മറുപടി നല്‍കുന്ന ഒരാളോട്. അങ്ങനെ ഞാന്‍ അത് തുറന്ന് പറഞ്ഞു. അത് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല. എനിക്ക് ബ്ലഡ് കാന്‍സറാണ്. കീമോതെറാപ്പി ട്രീറ്റ്‌മെന്റ് നടക്കുവാണ്. ഇനി എന്നോട് ഇഷ്ടം തോന്നുണ്ടോന്നു ഒരു ചോദ്യം കൂടെ ഇങ്ങോട്ട്. ഇതുകേട്ട നിമിഷം എനിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല. എപ്പോഴും ചിരിച്ച മുഖത്തിനുള്ളില്‍ ഇത്രയേറെ വിഷമം ഉണ്ടെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. ഇത് അറിഞ്ഞ നിമിഷം അടുത്തതെന്ത് എന്നൊരു ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. അതിന് ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. ഞങ്ങള്‍ ഒന്നിക്കണം എന്ന് ഉള്ളത് ദൈവനിശ്ചയമാണ്. ഒരു ഡോക്ടര്‍ ആയ ഞാന്‍ ഈ ഒരു രോഗം കാരണമാക്കി എന്റെ ഉള്ളിലെ ഇഷ്ടം മായ്ച്ചു കളഞ്ഞാല്‍ ഞാന്‍ എന്റെ മനസാക്ഷിയോട് തന്നെ ചെയ്യുന്ന ഒരു വലിയ തെറ്റ് ആണെന്ന് മനസിലാക്കി. അപ്പോള്‍ ഞാന്‍ തിരിച്ച് അങ്ങോട്ട് ചോദിച്ചു. 'കാന്‍സര്‍ വന്നവര്‍ ആരും കല്യാണം കഴിക്കില്ലേ?'-അങ്ങനെ പ്രണയം വിവാഹത്തില്‍ എത്തി.

ഡോ:അഞ്ജു എസ്സ് കുമാര്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ക്യാന്‍സര്‍ ന് പ്രണയം തോന്നിയ ഒരാളെ ഞാന്‍ പ്രണയിച്ചു. പിന്നെ ഞങ്ങള്‍ ഒരുമിച്ചു അവനെ ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴുവാക്കി. ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ അതിജീവന കഥ....

നമസ്‌കാരം
ഞാന്‍ ഡോ:അഞ്ജു എസ്സ് കുമാര്‍
ഇവിടെ കുറച്ച്‌പേര്‍ക്ക് എന്നെ അറിയാമെന്നു വിചാരിക്കുന്നു.
ഇന്ന് ഞങ്ങളുടെ രണ്ടാമത് വിവാഹ വാര്‍ഷികമാണ്. എനിക്കും ഒരു അതിജീവനത്തിന്റെ കഥ നിങ്ങളോട് പറയാന്‍ ഉണ്ട്.
പ്രണയം തോന്നാത്തതായി ആരുമില്ല..എനിക്കും ഒരാളോട് പ്രണയം തോന്നി... എപ്പോളും ചിരിച്ച മുഖവും എന്തിനും പോസിറ്റീവ് മറുപടി നല്‍കുന്ന ഒരാളോട്. അങ്ങനെ ഞാന്‍ അത് തുറന്ന് പറഞ്ഞു.അത് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല.

എനിക്ക് ബ്ലഡ് ക്യാന്‍സറാണ് രവലാീ തെറാപ്പി ട്രീറ്റ്‌മെന്റ് നടക്കുവാണ് ..ഇനി എന്നോട് ഇഷ്ടം തോന്നുണ്ടോന്നു ഒരു ചോദ്യം കൂടെ ഇങ്ങോട്ട്.

ഇത് കേട്ട നിമിഷം എനിക് ഒന്നും പറയാന്‍ സാധിച്ചില്ല.. എപ്പോഴും ചിരിച്ച മുഖത്തിനുള്ളില്‍ ഇത്രയേറെ വിഷമം ഉണ്ടെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. ഇത് അറിഞ്ഞ നിമിഷം അടുത്തതെന്ത് എന്നൊരു ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു..അതിന് ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. ഞങ്ങള്‍ ഒന്നിക്കണം എന്ന് ഉള്ളത് ദൈവനിശ്ചയമാണ്. ഒരു ഡോക്ടര്‍ ആയ ഞാന്‍ ഈ ഒരു രോഗം കാരണമാക്കി എന്റെ ഉള്ളിലെ ഇഷ്ടം മായിച്ചു കളഞ്ഞാല്‍ ഞാന്‍ എന്റെ മനസാക്ഷിയോട് തന്നെ ചെയ്യുന്ന ഒരു വലിയ തെറ്റ് ആണെന്ന് മനസിലാക്കി. അപ്പോള്‍ ഞാന്‍ തിരിച്ച് അങ്ങോട്ട് ചോദിച്ചു.

'ക്യാന്‍സര്‍ വന്നവര്‍ ആരും കല്യാണം കഴിക്കില്ലേ?'

അതിന് മറുപടി ഇതായിരുന്നു

' ഇപ്പോള്‍ അങ്ങാനൊക്കെ തോന്നും പിന്നെ ഇതൊരു തെറ്റായ തീരുമാനം ആണെന്ന് മനസിലാക്കും. എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ ഞാന്‍ അത് എന്റെ ഉള്ളില്‍ ഒതുക്കിക്കോള്ളാം. നീ പറഞ്ഞ കാര്യം ഞാന്‍ ഇപ്പോള്‍ തന്നെ മറന്നേക്കാം,'

അപ്പോള്‍ ഞാന്‍ പറഞ്ഞു.

'ക്യാന്‍സര്‍ ആരുടെയും സ്വന്തം അല്ല. അത് എനിക്കും വന്നേക്കാം..പിന്നെ നാളെ ഞാന്‍ കല്യാണം കഴിക്കുന്നാള്‍ക്കും വരാം.'

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കിച്ചു അവസാനം ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു..പിന്നെ ഒന്നും നോക്കിയില്ല 2 വര്‍ഷത്തെ ട്രീറ്റ്‌മെന്റ് 'മരൗലേ ഹ്യാുവീയഹെേമശര ഹലൗസലാശമ 'യ്ക് ഞാന്‍ തന്നെ ഞഇഇ കൂടെ പോയി കംപ്ലീറ്റ് ചെയ്തു..അതിനു ശേഷം 2018 ഏപ്രില്‍ 8 ന് ഞങ്ങള്‍ എല്ലാരുടെയും അനുഗ്രഹത്തോടെ വിവാഹം കഴിച്ചു ജീവിക്കാന്‍ തുടങ്ങി.
പിന്നെ ഇതില്‍ എല്ലാം ഉപരി ഞങ്ങള്‍ ഒന്നിക്കാന്‍ ഇടയാക്കിയ ഒരാള്‍ ഉണ്ട്. ഞങ്ങളുടെ രണ്ട് പേരുടെയും പ്രിയ സുഹൃത്ത് ജോമോന്‍ അവനിലൂടെയാണ് രണ്ട് പാതയില്‍ പോയിരുന്ന ഞങ്ങള്‍ ഒരു പാതയില്‍ ആകാന്‍ ഇടയായത്..

ഇപ്പോള്‍ ദൈവത്തിന്റെ അനുഗ്രഹവും എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്നേഹവും കൊണ്ട് സന്തോഷമായി ജീവിക്കുന്നു. ഇന്ന് ഞങ്ങളുടെ 2 മത് വിവാഹ വാര്‍ഷികമാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് 6മാസം പ്രായമായ ഒരു പൊന്നു മോളും ഉണ്ട്. ഇപ്പോള്‍ 6 മാസത്തില്‍ ഞഇഇ യില്‍ ചെക്കപ്പ് ഉണ്ട്. ഇനി അടുത്ത ചെക്കപ്പ് ജൂണില്‍ ആണ്. ഇതുവരെ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് പോയത് ഇനി ഞങ്ങള്‍ മൂന്നുപേരും കൂടിപോകും.

ഇതുവരെ ഞങ്ങള്‍ ഒരു കുഴപ്പവും ഇല്ലാതെ സന്തോഷമായി ജീവിക്കുന്നു. നാളത്തെ കാര്യം നമ്മള്‍ ആരും തീരുമാനിക്കുന്നതല്ല. നമ്മുക്ക് പ്രേവചിക്കാനും സാധിക്കില്ല. അത് ദൈവത്തിന്റെ കയ്യിലാണ്.
ഇപ്പോള്‍ ഞാന്‍ ഇതു ഇവിടെ പറയാന്‍ ഉണ്ടായ സാഹചര്യം എന്തെന്നാല്‍ ഞങ്ങളെ അറിയാവുന്ന കുറച്ച് പേരുടെ സംശയം തീര്‍ക്കാനാണ്.

ക്യാന്‍സര്‍ വന്നവര്‍ എല്ലാവരും മരിക്കണമെന്നില്ല.ക്യാന്‍സര്‍ എന്ന രോഗം പകരുന്നതല്ല അതുകൊണ്ട് തന്നെ. ക്യാന്‍സര്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞ ആളെ കല്യാണം കഴിച്ചാല്‍ നമുക്ക് ഒരിക്കലും ക്യാന്‍സര്‍ വരില്ല .ഉണ്ടാവുന്ന കുഞ്ഞിനും വരണമെന്നില്ല. പിന്നെ ഈ പറയുന്നവര്‍ ആരും എനിക്ക് ഇതിലും നല്ലൊരു ജീവിതവും കിട്ടാത്തതില്‍ വിഷമിക്കേണ്ട.

ഇത് എന്റെ അഹങ്കാരം കൊണ്ട് പറയുകയല്ല. ഇത് പോലുള്ളവരുടെ സംസാരം കേള്‍ക്കുമ്പോള്‍ വലിയ വിഷമമാണ് ഉണ്ടാകുന്നത്. ദയവുചെയ്ത് അറിഞ്ഞുകൊണ്ട് ആരേം വേദനിപ്പിക്കാതെ ഇരിക്കുക. എഴുതാന്‍ ആണേല്‍ ഒരുപാട് ഉണ്ട്. അതുകൊണ്ട് വലിച്ചു നീട്ടാതെ ഞാന്‍ ഇവിടെ നിര്‍ത്തുന്നു.

ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ പറയണം എന്ന് വിചാരിച്ചതല്ല..സാഹചര്യം മാത്രമാണ് എന്നെക്കൊണ്ട് ഇത് ഇവിടെ പറയിച്ചത്..ഞാന്‍ അരുടേം മുന്നില്‍ ഒന്നും മറച്ചു വെക്കുന്നില്ല..മാത്രമല്ല ഇവിടെ പുതിയതായി ട്രീറ്റ്‌മെന്റ് തുടങ്ങുന്നവര്‍ക്കു ഒരു ആത്മവിശ്വാസം കൂടാനും കൂടിയാണ്...

ക്യാന്‍സര്‍ എന്നത് ഒന്നിന്റേം അവസാനം അല്ല പുതിയൊരു ജീവിതത്തിന്റെ തുടക്കം ആണെന്ന് എല്ലാരും മനസിലാക്കണം

സ്നേഹപൂര്‍വം
ഡോ:അഞ്ജു എസ്സ് കുമാര്‍.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category