1 GBP = 94.40 INR                       

BREAKING NEWS

ബാങ്കുകളില്‍ നിന്ന് 6000 കോടി രൂപ കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്ത് കേരളം; പലിശ നിരക്ക് ഞെട്ടിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്കും; മഹാമാരി ബോണ്ടിന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കും; റിസര്‍വ്വ് ബാങ്ക് നേരിട്ട് വാങ്ങണമെന്ന് ആവശ്യം; കൊറോണ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ കേരളം മാതൃകയാണ്. കുറച്ച ദിവസത്തിനുള്ളില്‍ മഹാമാരിയെ തോല്‍പ്പിച്ചു. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുകയാണ് ഈ രോഗം. പിടിച്ചു നില്‍ക്കാന്‍ ബാങ്കുകളില്‍ നിന്ന് 6000 കോടി രൂപ കൊള്ളപ്പലിശയ്ക്ക് വായ്പയെടുക്കുകയാണ് കേരള സര്‍ക്കാര്‍. 15 വര്‍ഷത്തേക്കുള്ള വായ്പയ്ക്ക് 8.96 ശതമാനമാണു വാര്‍ഷിക പലിശ.

ഈ സാമ്പത്തികവര്‍ഷം ലഭിക്കുന്ന ആദ്യ കമ്പോള വായ്പയാണിത്. ചൊവ്വാഴ്ചയാണു ബോണ്ടുകള്‍ ഇറക്കി വിവിധ ബാങ്കുകളില്‍ നിന്നായി സര്‍ക്കാര്‍ വായ്പയെടുത്തത്. പലിശനിരക്ക് ഞെട്ടിപ്പിക്കുന്നതാണെന്നു ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ആര്‍ബിഐ റീപ്പോ നിരക്ക് കുറച്ചിട്ടും ബാങ്കുകള്‍ പലിശ കൂട്ടുകയാണെന്ന് മന്ത്രി വിമര്‍ശിച്ചു. 'മഹാമാരി ബോണ്ടിന്' സംസ്ഥാനം അനുമതി തേടും.

മഹാമാരി ബോണ്ടെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയക്കും. അഞ്ച് ശതമാനത്തില്‍ താഴെ പലിശയുള്ള ബോണ്ടിറക്കാന്‍ അനുവദിക്കണമെന്നും ബോണ്ടുകള്‍ റിസര്‍വ് ബാങ്ക് നേരിട്ടു വാങ്ങണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ കേരളം വലിയ പ്രതിസന്ധിയിലേക്ക് പോകും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 14 ലക്ഷം നികുതിദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്തു തീര്‍ക്കും. ഇത് സംസ്ഥാന സര്‍ക്കാരിന് തുണയാകുമെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category