1 GBP = 94.40 INR                       

BREAKING NEWS

ഓരോ രണ്ടുമിനുറ്റിലും ഒരാള്‍ ബ്രിട്ടനില്‍ മരിച്ചു വീഴുന്നു; ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മാത്രം മരിച്ചത് 263 പേര്‍; ബ്രിട്ടനിലെ കൊറോണ ഹോട്ട്സ്പോട്ടായി മാറി മിഡ്ലാന്‍ഡ്സ് പട്ടണം

Britishmalayali
kz´wteJI³

ലോകത്തില്‍ കൊറോണ ദുരന്തം ഏറ്റവും അധികം ആഘാതമേല്‍പ്പിക്കുന്ന രാജ്യമായി ബ്രിട്ടന്‍ മാറാനുള്ള സാധ്യതയേറുന്നുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം രാജ്യത്ത് ഓരോ രണ്ടുമിനുറ്റിലും ഒരാള്‍ വീതം കൊറോണ ബാധിച്ച്  മരിച്ച് വീഴുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മാത്രം മരിച്ചത് 263 പേരാണ്. ഇതിനിടെ മിഡ്ലാന്‍ഡ്സ് പട്ടണം ബ്രിട്ടനിലെ കൊറോണ ഹോട്ട്സ്പോട്ടായി മാറിയിട്ടുമുണ്ട്. ബ്രിട്ടനില്‍ ഇന്നലെ കൊറോണ റെക്കോര്‍ഡ് മരണം രേഖപ്പെടുത്തിയതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ കൂടി പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 938 പേരാണ്.

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാമിലാണ്. ഈ ഹോസ്പിറ്റലില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ച 263 പേരില്‍ 37 പേര്‍ മരിച്ചത് ചൊവ്വാഴ്ചയാണ്. മറ്റ് ലോക്കല്‍ അഥോറിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബര്‍മിംഗ്ഹാമിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലെ മൊത്തം 55,242 കൊറോണ കേസുകളില്‍ 1400 എണ്ണവും ബര്‍മിംഗ്ഹാമിലാണ്. മറ്റേതൊരു ലണ്ടര്‍ ബറോയിലേക്കാളും കൂടുതലാണിത്. എന്നാല്‍ ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റുട്ട്ലാന്‍ഡിലാണ്. ഇവിടെ ഇതുവരെ വെറും ആറ് കൊറോണ രോഗികള്‍ മാത്രമാണുള്ളത്.

മരണത്തിന്റെ കാര്യത്തില്‍ ബര്‍മിംഗ്ഹാമിന് തൊട്ട് പുറകില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിലെ ട്രസ്റ്റാണ് ലണ്ടന്‍ നോര്‍ത്ത് വെസ്റ്റ്. ഇവിടെ ഇതുവരെ 183 പേരാണ് മരിച്ചത്. കിംഗ്സ് കോളജില്‍ 163 പേരും റോയല്‍ ഫ്രീയില്‍ 151 പേരും ബാര്‍ട്സില്‍ 138 പേരും സെന്റ് ജോര്‍ജ്സില്‍ 120പേരും ക്രോയ്ഡോണില്‍ 118 പേരും ദി റോയല്‍ വോള്‍വര്‍ഹാംപ്ടണില്‍ 114 പേരും ഇംപീരിയല്‍ കോളജില്‍ 112 പേരും സാന്‍ഡ് വെല്‍ ആന്‍ഡ് വെസ്റ്റ് ബര്‍മിംഗ്ഹാമില്‍ 106 പേരുമാണ് കൊറോണ ബാധിച്ച് മരിച്ചത്. എസ്പം ആന്‍ഡ് സെന്റ് ഹെലിയറില്‍ 102 പേരും ലെവിഷാം ആന്‍ഡ് ഗ്രീന്‍വിച്ചില്‍ 100 പേരും ദി ഡുഡ്ലെ ഗ്രൂപ്പില്‍ 95 പേരും ഡെര്‍ബി ആന്‍ഡ് ബര്‍ടണില്‍ 94 പേരും ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ട്രസ്റ്റില്‍ 86 പേരും കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നു.

ഇംഗ്ലണ്ടിലെ ഹോട്ട്സ്പോട്ടുകളില്‍ 1372 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും അപകടകരമായ ഇടമായ ബെര്‍മിംഗ്ഹാമിന് പുറകിലാണ് 1017 കേസുകളുള്ള സറെയുടെ സ്ഥാനം. ഹാംപ്ഷെയറില്‍ 989 കേസുകളും എസെക്സില്‍ 938 കേസുകളും ഹെര്‍ട്ട്ഫോര്‍ഡ്ഷെയറില്‍ 933 കേസുകളും കെന്റില്‍ 923 കേസുകളും ലങ്കാഷെയറില്‍ 923 കേസുകളും ഷെഫീല്‍ഡില്‍ 883 കേസുകളും ബ്രെന്‍രില്‍ 819 കേസുകളും കുംബ്രിയയില്‍ 804 കേസുകളും ബാര്‍നെറ്റില്‍ 717 കേസുകളും സൗത്ത് വാര്‍ക്കില്‍ 710 കേസുകളും ലാംബെത്തില്‍ 698 കേസുകളും ക്രോയ്ഡോണില്‍ 689 കേസുകളും സ്റ്റാഫോര്‍ഡ്ഷെയറില്‍ 597 കേസുകളുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വരെ കൊറോണ അധികരിച്ച് ഐസിയുവില്‍ ആയ വേളയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വര്‍ധിച്ച് വരുന്ന കൊറോണ പ്രതിസന്ധിയെ രാജ്യം എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന ആശങ്ക നിറഞ്ഞ ചോദ്യം ഉയര്‍ന്ന് വരുന്നതിനിടയിലാണ് വിവിധയിടങ്ങളിലെ കൊറോണ മരണമേറി വരുന്നതിന്റെ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്. അതിനിടെ രാജ്യത്തെ ചുരുങ്ങിയ കൊറോണ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ചിലയിടങ്ങള്‍ ആശ്വാസത്തിന് വക നല്‍കുന്നുമുണ്ട്. വെറും ആറു കൊറോണ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത റുട്ട്ലാന്‍ഡിന് പുറകിലാണ് വെറും 36 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഐല്‍ ഓഫ് വൈറ്റ് നിലകൊള്ളുന്നത്. ഹാര്‍ട്ടില്‍ പൂളില്‍ 36 കേസുകളും  കിംഗ്സ്റ്റണ്‍ അപ്പോള്‍ ഹില്‍ സിറ്റിയില്‍ 38 കേസുകളും നോര്‍ത്ത് ഈസ്റ്റ് ലിന്‍കോളിന്‍ഷെയറില്‍ 49 കേസുകളും ഡാര്‍ലിംഗ്ടണില്‍ 55 കേസുകളും ടോര്‍ബിയില്‍ 57 കേസുകളും പീറ്റര്‍ബറോയില്‍ 62 കേസുകളും നോര്‍ത്ത് ലിന്‍കോളിന്‍ഷെയറില്‍ 62 കേസുകളും മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ വെള്ളിയാഴ്ച (10-04-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category