1 GBP = 94.40 INR                       

BREAKING NEWS

യുഎപിഎ ക്കെതിരെ തലേ ആഴ്ച വരെ പാര്‍ലമെന്റില്‍ ഘോരഘോരം ആഞ്ഞടിച്ച എളമരം കരീമിന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് തന്റെ മകനെ അതേ കരിനിയമം ചുമത്തി വേട്ടയാടുന്നത്; നമ്മള്‍ക്ക് ഷെയറുള്ള ഒരു ടി വി പ്രതിനിധി നമ്മുടെ വീട്ടില്‍ വന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടില്ല; പാര്‍ട്ടിയില്‍ ഇനി വിശ്വാസമില്ല; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് അലന്റെ പിതാവ്

Britishmalayali
kz´wteJI³

കോഴിക്കോട്: യു എ പി എ ക്കെതിരെ തലേ ആഴ്ച വരെ പാര്‍ലമെന്റില്‍ ഘോരഘോരം ആഞ്ഞടിച്ച എളമരം കരീമിന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് തന്റെ മകനെ അതേ കരിനിയമം ചുമത്തി വേട്ടയാടുന്നതെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ്. അത്തരമൊരു പാര്‍ട്ടിയില്‍ തനിക്ക് വിശ്വാസമില്ല.

പുതിയ ഓണ്‍ലൈന്‍ മാഗസിനായ 'ട്രൂകോപ്പി തിങ്ക് 'ല്‍ മനില സി മോഹനനുമായി നടത്തിയ സംഭാഷണത്തിലാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഷുഹൈബ് ആഞ്ഞടിച്ചത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നിസഹായനായ മുഖ്യമന്ത്രിയായി പോയി. തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയായി പോയി. പാര്‍ട്ടി എന്നാല്‍ ഒരു ജാതഹ പോലെയാണ്. വെട്ടിക്കൊല്ലുന്നതിന് പോലും ഒരു പ്രശ്നവുമില്ല. താഴെത്തട്ടില്‍ നിന്ന് അണികള്‍ ന്യായീകരിച്ചുകൊണ്ടിരിക്കും -ഷുഹൈബ് അഭിപ്രായപ്പെട്ടു.

രാജന്‍ എവിടെയെന്ന് ക്യാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികളും ചോദിച്ചപ്പോഴും രാജന്‍ നക്സലൈറ്റാണെന്ന് ആരും പറഞ്ഞില്ല. കുട്ടികള്‍ പ്രതികരിച്ചും പഠിച്ചും കൊണ്ട് കാലം തെളിയിക്കേണ്ടതാണ് അവര്‍ ആരാണെന്ന്. അറസ്റ്റിലായ കുട്ടികള്‍ക്ക് വേണ്ടി എസ് എഫ് ഐ എന്ത് ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ കാലവും ഒരു പാര്‍ട്ടിക്ക് മാത്രമോ ഒരാള്‍ടെയോ പിടിയിലോ നില്‍ക്കാന്‍ പറ്റില്ല.

വീട്ടിലെ കട്ടിലിനടിയില്‍ വരെ തപ്പി നോക്കി തെളിവുണ്ടാക്കാന്‍. നമ്മള്‍ക്ക് ഷെയറുള്ള ഒരു ടി വി പ്രതിനിധി നമ്മുടെ വീട്ടില്‍ വന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടില്ല -ഷുഹൈബ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category