1 GBP = 94.40 INR                       

BREAKING NEWS

അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 15 ആയി: ബ്രിട്ടനിലും അയര്‍ലന്റിലും ഗള്‍ഫ് രാജ്യങ്ങളിലും അടക്കം കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി ഉയര്‍ന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ബുധനാഴ്ച അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം 15 ആയി. തൊടുപുഴ നെടിയശാല പുത്തന്‍വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ (മേരിക്കുട്ടി 80), പത്തനംതിട്ട കോഴഞ്ചേരി തെക്കേമല പേരകത്ത് വീട്ടില്‍ ലാലു പ്രതാപ് ജോസ് (64), തൃശൂര്‍ പറവട്ടാനി വിന്‍സി നഗര്‍ ടെന്നിസന്‍ പയ്യൂര്‍ (82) എന്നിവരാണ് ഇന്നലെ അമേരിക്കയില്‍ മരിച്ചത്.

ഇതോടെ, കോവിഡ് ബാധിച്ചു കേരളത്തിനു പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഇതില്‍ 15 പേരും അമേരിക്കയിലാണെന്നത് അമേരിക്കന്‍ മലയാളികളെ ആശങ്കയിലാക്കുന്നു. ചൊവ്വാഴ്ചയും ഒരു യുവാവ് അടക്കം മൂന്ന് പേര്‍ അമേരിക്കയില്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അമേരിക്കയില്‍ ദിവസവും മരണ നിരക്ക് രണ്ടായിരത്തിന് അടുത്തെത്തുന്നത് അമേരിക്കന്‍ മലയാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

ബുധനാഴ്ച ന്യൂയോര്‍ക്കിലും ന്യൂ ജെഴ്സിയിലും ടെക്സാസിലുമാണ് മലയാളികള്‍ മരിച്ചത്. അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനിലും അയര്‍ലന്റിലും ഗള്‍ഫ് രാജ്യങ്ങളിലും മുംബൈയിലും മലയാളികള്‍ മരിച്ചു. വിദേശ രാജ്യങ്ങളിലും കേരളത്തിന് പുറത്തും ജോലി ചെയ്യുന്ന അകേം മലയാളി നഴ്സുമാര്‍ കോവിഡിന്റെ പിടിയിലാണ്. ഇത് കേരള സര്‍ക്കാരിന്റെയും ആശങ്ക വര്‍ദ്ധിച്ചിപ്പിച്ചിട്ടുണ്ട്. വിദേശ മലയാളികള്‍ കൂടുതലുള്ള മൂന്ന് വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കായി ഹെല്‍പ്പ് ഡെസ്‌കും കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category