1 GBP = 94.40 INR                       

BREAKING NEWS

എട്ടും നാലും വയസ്സുള്ള രണ്ടു മക്കളുണ്ടെന്നും ആശുപത്രിയിലെത്താന്‍ വാഹനമില്ലെന്നും പറഞ്ഞപ്പോള്‍ 102ല്‍ ആംബുലന്‍സ് വിളിക്കാനായിരുന്നു മറുപടി; മറ്റു വഴിയില്ലാതെ വന്നപ്പോള്‍ ഒരു സുഹൃത്താണ് എന്നെ ആശുപത്രിയിലാക്കിയത്; കിടക്ക പോലും ഒരുക്കിയിരുന്നില്ല; ഞങ്ങള്‍ക്കു വേണ്ടി ഒരു വാര്‍ഡ് ഒരുക്കാന്‍ ഒന്നര മണിക്കൂറോളം കാത്തിരുന്നു; ഡല്‍ഹിയില്‍ ചികിത്സയിലുള്ള മലയാളി നഴ്സ് പറയുന്നു

Britishmalayali
kz´wteJI³

ഡല്‍ഹി: ദൈവത്തിന്റെ മാലാഖമാര്‍ എന്ന് ഇപ്പോഴും പുകഴ്ത്തി പറയുമ്പോഴും മാലാഖമാരായ നഴ്സുമാരെ സഹായിക്കുന്നതിന് സംസ്ഥാനമോ കേന്ദ്ര സര്‍ക്കാരോ നാളിതുവരെ പരാജയമായിരുന്നു. ഡല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം ഒമ്പതായി. ഇവിടെ രണ്ട് ഡോക്ടര്‍മാര്‍ക്കും, 13 നഴ്‌സുമാര്‍ക്കും, 3 ആശുപത്രി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഡല്‍ഹിയിയില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ തുറക്കും. കോവിഡ് തീവ്ര ബാധിത മേഖലകളില്‍ ഉടന്‍ റാപ്പിഡ് ടെസ്റ്റ് നടത്തും. ഒരു ലക്ഷം പേരില്‍ പരിശോധന നടത്താനാണ് ഡല്‍ഹി ആരോഗ്യവകുപ്പിന്റെ തീരുമാനം. കോവിഡിനെ ചെറുക്കാനായി ഡല്‍ഹി സര്‍ക്കാരിന്റെ അഞ്ചിന പദ്ധതികള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. ഇപ്പോഴിതാ ഡല്‍ഹിയിലെ നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചികിത്സയിലുള്ള നഴ്സ് പ്രതികരിക്കുകയാണ്.

ഡല്‍ഹിയില്‍ കോവിഡ് ചികിത്സയിലുള്ള നഴ്സ് പത്തനംതിട്ട കോന്നി സ്വദേശി സ്മിത അനുഭവം പങ്കുവയ്ക്കുന്നത്. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന ഇവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഇപ്പോഴുമില്ല.വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതെല്ലാം വെറും വാക്ക് മാത്രമാണ്. കൃത്യമായി ഭക്ഷണം തരാനോ പരിശോധന നടത്താനോ ആരുമില്ല. എന്റെ 2 മക്കളുടെ പരിശോധന നടത്തണമെന്ന അഭ്യര്‍ത്ഥനയും ആരും കേള്‍ക്കുന്നില്ല. ആശുപത്രിയിലെ ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണു ഞങ്ങളുടെയും പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി രോഗമുണ്ടെന്നു ഫലമെത്തി. രാജീവ് ഗാന്ധി ആശുപത്രിയിലെ ഡോക്ടറാണ് ഫോണില്‍ വിളിച്ച് അഡ്മിറ്റ് ആകാന്‍ നിര്‍ദ്ദേശിച്ചത്.

എട്ടും നാലും വയസ്സുള്ള രണ്ടു മക്കളുണ്ടെന്നും ആശുപത്രിയിലെത്താന്‍ വാഹനമില്ലെന്നും പറഞ്ഞപ്പോള്‍ 102ല്‍ ആംബുലന്‍സ് വിളിക്കാനായിരുന്നു മറുപടി. മറ്റു വഴിയില്ലാതെ വന്നപ്പോള്‍ ഒരു സുഹൃത്താണ് എന്നെ ആശുപത്രിയിലാക്കിയത്. രാത്രി 11 മണിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ രാജീവ് ഗാന്ധി ആശുപത്രിയിലെത്തിയപ്പോള്‍ കിടക്ക പോലും ഒരുക്കിയിരുന്നില്ല. ഞങ്ങള്‍ക്കു വേണ്ടി ഒരു വാര്‍ഡ് ഒരുക്കാന്‍ ഒന്നര മണിക്കൂറോളം കാത്തിരുന്നു.

കുട്ടികളുണ്ടെന്നും പ്രത്യേകം മുറി അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം മാര്‍ഗമില്ലെന്നായിരുന്നു നിലപാട്. മറ്റു രോഗികള്‍ക്കും എന്റെ കുട്ടികള്‍ക്കുമൊപ്പം ഈ വാര്‍ഡിലാണ് ഇപ്പോള്‍ കഴിയുന്നത്. വാര്‍ഡില്‍ ഇപ്പോള്‍ തന്നെ 9 പേരുണ്ട്. ഇതില്‍ 6 പേര്‍ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്‌സുമാര്‍ തന്നെ. വാഹനസൗകര്യം ഒരുക്കാത്തതിനാല്‍ നടന്ന് ആശുപത്രിയിലെത്തിയവര്‍ വരെയുണ്ട്.

ഇവിടെയെത്തി 24 മണിക്കൂറോളമായെങ്കിലും ഒരു ഡോക്ടര്‍ പോലും ഇതുവരെ എത്തിയിട്ടില്ല. തലവേദയും ജലദോഷവുമുണ്ടെന്നു പലതവണ പറഞ്ഞ ശേഷമാണു അല്‍പം ആശ്വാസത്തിനുള്ള മരുന്നു ലഭിച്ചത്. ഇന്നലെ ഉച്ചഭക്ഷണം ലഭിച്ചത് 3 മണിക്കു ശേഷം. എന്റെ കാര്യം പോട്ടെ, കുട്ടികള്‍ക്കെങ്കിലും കൃത്യമായി ഭക്ഷണം ലഭിക്കേണ്ടേ? എന്താണു ചെയ്യേണ്ടതെന്ന് എത്തുംപിടിയുമില്ല. പരാതിപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ എന്താണ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category