1 GBP = 94.40 INR                       

BREAKING NEWS

കോവിഡ് ബാധിച്ച് അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു; എട്ടു വര്‍ഷമായി ന്യൂജേഴ്സിയില്‍ താമസിക്കുന്ന കുട്ടനാട്ടുകാരി അന്നമ്മ സാം മരണത്തിന് കീഴടങ്ങിയത് ഒരാഴ്ചത്തെ ചികിത്സയ്ക്ക് ഒടുവില്‍; ന്യൂയോര്‍ക്കില്‍ മരിച്ചത് ട്രാഫിക് കണ്ട്രോളറായിരുന്ന കോഴഞ്ചേരി സ്വദേശി ലാലു പ്രതാപ് ജോസ്; ടെക്സാസില്‍ മരിച്ചത് കോഴിക്കോട് സ്വദേശിയായ 21കാരന്‍: ഇതുവരെ അമേരിക്കയില്‍ മരിച്ചത് 13 മലയാളികള്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ഇന്നലെ അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 21 ആയി. യുഎസില്‍ മാത്രം 13 മലയാളികളാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റ വടക്ക് താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്സിയിലും കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) ടെക്സസിലുമാണു മരിച്ചത്.

പോളിന് ഹോസ്റ്റലില്‍നിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയില്‍നിന്നു വിരമിച്ച ശേഷം ഡാലസില്‍ ഐബിഎമ്മില്‍ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരന്‍ ഡേവിഡ്.

അമേരിക്കയിലെ ന്യൂജെഴ്സിയിലാണ് അന്നമ്മ സാം മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന അന്നമ്മയുടെ ആരോഗ്യ നില ഇന്നലെ വഷളാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. നെടുമുടി പഞ്ചായത്ത് നാലാം വാര്‍ഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. 8 വര്‍ഷമായി യുഎസിലാണ്.

കുട്ടനാട്ടിലെ ചേന്നങ്കേരി പന്തപ്ലാത്ത് പുരയ്ക്കല്‍ കുടുംബാംഗമാണ്. അന്നമ്മയുടെ അമ്മ തങ്കമ്മ സന്ദര്‍ശക വിസയില്‍ അമേരിക്കയിലുണ്ട്. മാര്‍ച്ച് 10-ന് തങ്കമ്മ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. കൊറോണയെത്തുടര്‍ന്ന് യാത്രാവിലക്ക് വന്നതോടെ തങ്കമ്മ മകള്‍ക്കൊപ്പം തുടരുകയായിരുന്നു. ഇതിനിടെയാണ് മരണം. രണ്ടുവര്‍ഷം മുന്‍പ് അന്നമ്മ കുടുംബസമേതം നാട്ടിലെത്തിയിരുന്നു. മക്കള്‍: സീന സാം (ദുബായ്), സ്മിതാ സാം, ക്രിസ്റ്റിന്‍ (ഇരുവരും അമേരിക്ക). മരുമകന്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി അനീഷ് (ദുബായ്).

ന്യൂയോര്‍ക്കിലും ഇന്നലെ മലയാളി മരിച്ചു. കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) ആണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ന്യു യോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്‌റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്ട്രോളറായിരുന്നു. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു.

സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്സിലായിരുന്ന ജോസഫിന്റെയും ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്.

ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (ഭര്‍ത്താവ് പര്‍സ).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category