1 GBP = 96.00 INR                       

BREAKING NEWS

മലയാളിയുടെ അര്‍ജുനന്‍ മാസ്റ്ററായിരുന്ന എംകെ അര്‍ജുനന്‍ അന്തരിച്ചു; സംഗീത സംവിധായകന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെ പള്ളുരുത്തിയിലെ വീട്ടില്‍; വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രതിഭയുടെ വിയോഗത്തിന്റെ വിതുമ്പി മലയാള സംഗീത ലോകം; നാടക വേദികളിലൂടെ സജീവമായി സിനിമാ സംഗീതത്തില്‍ നിറഞ്ഞ മാസ്റ്റര്‍ പാട്ടൊരുക്കിയത് 150ഓളം ചലച്ചിത്രങ്ങള്‍ക്ക്; മായുന്നത് മലയാള സംഗീതത്തിലെ യദുകുല രതി ദേവന്‍

Britishmalayali
kz´wteJI³

കൊച്ചി: സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ അന്തരിച്ചു. കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. നാടക സിനിമാ ഗാനങ്ങളിലൂടെ സംഗീത കുലപതിയായി ഉയര്‍ന്ന സംഗീത സംവിധായകനാണ് അര്‍ജുനന്‍. നാടക സംഘങ്ങള്‍ക്കൊപ്പം നടന്ന് മലയാളിയുടെ പ്രിയ സംഗീത സംവിധായകനായ വ്യക്തിയാണ് അദ്ദേഹം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണം. ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്‌കാരം കൊച്ചിയില്‍ നടക്കും. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പൊതു ദര്‍ശനമുണ്ടാകില്ല.

അതുകൊണ്ട് തന്നെ മലയാളിയുടെ പ്രിയ ഗായകന് അന്ത്യാജ്ഞലി അര്‍ഹിക്കുന്ന തരത്തില്‍ ഒരുക്കാനാന്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആകില്ല. എങ്കിലും രാവിലെ മുതല്‍ പള്ളുരുത്തിയിലേക്ക് നിരവധി പേര്‍ വരുന്നുണ്ട്. നാടക സംഗീത ലോകത്തിന് സ്വാഭാവികതയുടെ തലം നല്‍കി സിനിമയിലേക്ക് എത്തിയ അര്‍ജുനന്‍ മാസ്റ്ററുടെ ശിഷ്യ ഗണത്തില്‍ സാക്ഷാല്‍ എ ആര്‍ റഹ്മാന്‍ പോലും ഉണ്ട്. അങ്ങനെ സംഗീതത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയാണ് അര്‍ജുനന്‍ മാസ്റ്ററുടെ വിടവാങ്ങല്‍. കുട്ടിക്കാലത്ത് റഹ്മാനെ സംഗീതത്തോട് ചേര്‍ത്ത് നിര്‍ത്തിയത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു.

കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി. പള്ളിക്കുറ്റം എന്ന നാടകത്തിനാണ് ആദ്യം സംഗീതം ഒരുക്കിയത്. ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികള്‍ക്കെല്ലാം ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു

അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇവയില്‍ ഭൂരിപക്ഷവും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്.

നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയില്‍ അര്‍ജ്ജുനന്മാസ്റ്റര്‍ക്ക് അവസരമൊരുക്കിയത്. ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാങ്ങള്‍ക്ക് അദ്ദേഹം ഹാര്‍മോണിയം വായിച്ചു.1968-ല്‍ 'കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് അദ്ദേഹം എത്തി. പി. ഭാസ്‌കരന്‍ പാട്ടെഴുതി കൊടുത്തപ്പോള്‍ ഹൃദയമുരുകി എം.കെ. അര്‍ജ്ജുനന്‍ ഈണം പകര്‍ന്നു. എം കെ അര്‍ജ്ജുനനുമായി ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു.

എം കെ അര്‍ജ്ജുനന്‍ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ഗായകര്‍ക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category