1 GBP = 94.40 INR                       

BREAKING NEWS

കോണ്‍ഗ്രസ് നേതാവ് സ്റ്റേഷനിലെത്തിയത് പൊലീസ് പിടിച്ചെടുത്ത അയല്‍ക്കാരന്റെ മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍; സിവില്‍ പൊലീസ് ഓഫീസറുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഉനൈസ് പള്ളിമുക്കില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത് മൂന്ന് ദിവസം; ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ശിവകുമാറിന് ജനങ്ങളെ വേട്ടയാടാനുള്ള ലൈസന്‍സ് പൊലീസ് അസോസിയേഷനിലുള്ള സ്വാധീനം

Britishmalayali
kz´wteJI³

കൊല്ലം: സുഹൃത്തിന്റെ ജാമ്യത്തിനായി സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് നേതാവിനെ സിവില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അകാരണമായി മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് ഇരവിപുരംബ്ലോക്ക് സെക്രട്ടറി ഉനൈസ് പള്ളിമുക്കിനെയാണ് ഇരവിപുരംസ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ശിവകുമാര്‍ മര്‍ദ്ദിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത്പുറത്തിറങ്ങിയതിനെതുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഒന്നിന്ഉനൈസിന്റെ അയല്‍വാസിയെ പൊലിസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലിസ് വാങ്ങിവച്ചു. ജാമ്യക്കാരനുമായി എത്തിയാല്‍ മൊബൈല്‍ തിരികെ നല്‍കാമെന്നറിയിച്ചതനുസരിച്ച് ഇരവിപുരം സ്റ്റേഷനിലെത്തിയ തന്നെ ഒരു കാരണവുമില്ലാതെ സ്റ്റേഷനിലുണ്ടായിരുന്ന ശിവകുമാര്‍ എന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഉനൈസ് പറയുന്നു.

കഴുത്തിലും നെഞ്ചിലും മര്‍ദ്ദനമേറ്റ ഉനൈസ് മൂന്ന്ദിവസത്തോളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതുസംബന്ധിച്ച് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതിനല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഉനൈസ്പറഞ്ഞു. തുടര്‍ന്ന് പൊലിസ് കംപ്ലെയ്ന്റ് അഥോറിറ്റിയിലുംപരാതി നല്‍കിയിട്ടുണ്ട്. ശിവകുമാര്‍ എന്ന പൊലിസ് ഉദ്യോഗസ്ഥനെതിരെ നിരന്തരംപരാതികള്‍ ലഭിക്കുന്നതായും മര്‍ദ്ദനം മാത്രമാണ്‌പൊലിസിന്റെ ജോലിയെന്ന് കരുതുന്ന ക്രിമിനല്‍ സ്വഭാവമുള്ളഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണആവശ്യപ്പെട്ടു. പൊലിസ് സ്റ്റേഷനിലെ നിരീക്ഷണ ക്യാമറപരിശോധിച്ചാല്‍ ഉനൈസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ലഭ്യമാകുമെന്നിരിക്കെ പൊലിസ് അതിന് തയ്യാറായിട്ടില്ലെന്നുംബിന്ദു കൃഷ്ണ ആരോപിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് സി ഐ ടി യു പള്ളിമുക്ക് യൂണിറ്റ്കണ്‍വീനര്‍ സൂല്‍ഫിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടപരാതിയെത്തുടര്‍ന്ന് കമ്മീഷണര്‍ ഓഫീസിലേക്ക് സ്ഥലം മാറ്റംകിട്ടിയ ഈ ഉദ്യോഗസ്ഥന്‍ പൊലിസ് അസോസിയേഷനിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് വീണ്ടും ഇരവിപുരം സ്റ്റേഷനില്‍തിരികെ എത്തുകയായിരുന്നുവെന്നും ഇയാള്‍ക്കെതിരെശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ലോക്ക് ഡൗണിന് ശേഷംശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡിസി സി ജനറല്‍ സെക്രട്ടറി എം എം സഞ്ജീവ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ഉനൈസിനെ മര്‍ദ്ദിച്ചെന്ന ആരോപണം കളവാണെന്നും ലോക്ക് ഡൗണ്‍കാലത്ത് സ്റ്റേഷന് മുന്നില്‍ കൂട്ടം കൂടിയവരെ വിരട്ടി അയയ്ക്കുക മാത്രമാണ് താന്‍ചെയ്തതെന്നും സിവില്‍ പൊലിസ് ഓഫീസര്‍ ശിവകുമാര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category