1 GBP = 94.40 INR                       

BREAKING NEWS

കൊറോണ വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് തലമുണ്ഡനം ചെയ്ത് വാര്‍ണര്‍; ഓസീസ് ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം വിരാട് കോഹ്ലിയോടും ചലഞ്ച് ഏറ്റെടുക്കാന്‍ നോമിനേഷനും; കൊറോണ കാലത്ത് വാര്‍ണറുടെ നടപടിയില്‍ കൈയടിച്ച് കായികപ്രേമികള്‍

Britishmalayali
kz´wteJI³

സിഡ്നി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. കൊറോണയെ പ്രതിരോധിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള ബഹുമാനാര്‍ഥം തല മുണ്ഡനം ചെയ്യുന്ന ക്യാംപെയിന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. ഇതില്‍ പങ്കാളിയായാണ് വാര്‍ണറും തല മുണ്ഡനം ചെയ്തത്. മാത്രമല്ല, ഓസീസ് ടീമിലെ തന്റെ സഹതാരങ്ങളെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ഇപ്രകാരം ചെയ്യാന്‍ 'നോമിനേറ്റും' ചെയ്തു.

ട്രിമ്മര്‍ ഉപയോഗിച്ച് തല മുണ്ഡനം ചെയ്യുന്ന വിഡിയോയും വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇതിനൊപ്പം വാര്‍ണര്‍ ഇപ്രകാരം കുറിച്ചിട്ടു: 'കോവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയിലുള്ള ആരോഗ്യപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തല മുണ്ഡനം ചെയ്യുന്നതിന് ചാലഞ്ച് ലഭിച്ചു. ഇതിനു മുന്‍പ് അരങ്ങേറ്റ മത്സരത്തിന്റെ സമയത്താണ് ഒടുവില്‍ തല മുണ്ഡനം ചെയ്തതെന്നാണ് ഓര്‍മ. ഇഷ്ടമായോ?'

തല മുണ്ഡനം ചെയ്യുക മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവരെ ഇതിനായി വാര്‍ണര്‍ നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോലിക്കു പുറമെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, പാറ്റ് കമിന്‍സ്, മാര്‍ക്കസ് സ്റ്റോയ്നിസ് തുടങ്ങിയവരെയും വാര്‍ണര്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ചാലഞ്ച് ഏറ്റെടുത്ത് കോലി തല മുണ്ഡനം ചെയ്യുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category