
ചെങ്ങന്നൂര്‍: അവധിക്കെത്തുമ്പോള്‍ എല്ലാ ബന്ധുക്കളുടെയും വീട്ടില്‍ പോകണമെന്നും ഒരു നോര്‍ത്ത് ഇന്ത്യന്‍ ട്രിപ്പ് നടത്തണമെന്നും പറഞ്ഞ് സന്തോഷത്തോടെയായിരുന്നു സംസാരം. ജൂണില്‍ നാട്ടിലെത്തുമ്പോള്‍ നമുക്ക് അടിച്ചു പൊളിക്കണം. ബന്ധുക്കളുടെ വീട്ടില്‍ എനിക്ക് പോകാന്‍ മടിയാണെന്നുള്ള മമ്മിയുടെ പരിഭവവും മാറ്റികൊടുക്കണം. കഴിഞ്ഞ ദിവസം കുവൈറ്റില്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ട കൊല്ലകടവ് കിഴക്കേ വട്ടുകുളത്തില്‍ കെ.എം സിറിയക്കിന്റെ മകന് രഞ്ജു സിറിയക്ക്(37) സഹോദരി സിനു സിറിയക്കിനോട് ഫോണില്‍ പറഞ്ഞ വാക്കുകളായിരുന്നു.
കുക്കു (രഞ്ജു സിറിയക്ക്) പതിവില്ലാത്ത സന്തോഷത്തിലായിരുന്നു സംസാരിച്ചത്. വീഡിയോ കോളിലാണ് സംസാരിച്ചത്. എന്റെ മകന് ജോഷ്വായെ കണ്ട് സംസാരിക്കാനായിരുന്നു എപ്പോഴും വീഡിയോ കോള്‍ വിളിച്ചിരുന്നത്. ജോക്കുട്ടന് എന്നായിരുന്നു രഞ്ജു വിളിക്കുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കുക്കൂ വിദേശത്തേക്ക് പോയത്. ജൂണിലെത്തുമ്പോള്‍ അവനെ നേരിട്ടു കാണുന്ന കാര്യമൊക്കെ പറഞ്ഞ് നല്ല സന്തോഷത്തിലായിരുന്നു.
സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വല്ലാതെ നെഞ്ചെരിയുന്നു എന്നും പറഞ്ഞു. ചോറു കഴിച്ചിട്ടാവും എന്ന് പറഞ്ഞെങ്കിലും ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആശുപത്രിയില്‍ പോയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് വല്ലാണ്ട് ഛര്‍ദ്ദിച്ചിരുന്നു. കുഴപ്പമില്ല എന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കുമ്പോഴാണ് കുക്കൂ ഒന്നും പറയാതങ്ങ് പോയത്...... സിനു വേദനയോടെ പറഞ്ഞു നിര്‍ത്തി.
സിനുവും രഞ്ജുവും സഹോദരങ്ങളേക്കാളുപരി കളിക്കൂട്ടുകാരെ പോലെയായിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുകയും പല തീരുമാനങ്ങളും ഇരുവരും ഒന്നിച്ചാലോചിച്ചാണ് എടുത്തിരുന്നതും. അതിനാല്‍ തന്റെ പൊന്നാങ്ങളയുടെ വിയോഗം സിനുവിനെ ഏറെ തളര്‍ത്തി. തൊട്ടു പിന്നാലെ മാതാവ് ഏലിയാമ്മ സിറിയക് (കുഞ്ഞുമോള്‍ 60) കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തതോടെ സിനു ആകെ തകര്‍ന്നു പോയി. രണ്ടര വര്‍ഷത്തിന് ശേഷം ജൂണില്‍ എത്താനായി തീരുമാനിച്ചിരിക്കുകയായിരുന്നു രഞ്ജുവും കുടുംബവും. അവധി ആഘോഷത്തിനിടയില്‍ എല്ലാ ബന്ധുക്കളുടെയും വീട്ടില്‍ പോകാനും തീരുമാനിച്ചിരുന്നു. ഒരു കാര്‍ റെന്റിനെടുത്ത് എല്ലാവരുമായും പോകാനായിരുന്നു തീരുമാനം.
കാരണം എല്ലാ അവധിക്ക് വരുമ്പഴും മമ്മിയുടെ (ഏലിയാമ്മ സിറിയക് ) നിര്‍ബന്ധം മൂലം ബന്ധുക്കളുടെ വീട്ടില്‍ ഒരു ചടങ്ങ് പോലെ പോയി വന്നിരുന്നു. അതും ഏറ്റവും അടുത്ത ഒന്നു രണ്ട് കുടുംബങ്ങളില്‍ മാത്രം. എല്ലാ ബന്ധുക്കളുടെ അടുത്ത് പോകാത്തതിനാല്‍ ഏലിയാമ്മയ്ക്ക് വലിയ പരിഭവമായിരുന്നു. ആ പരിഭവം മാറ്റാന്‍ വേണ്ടിയാണ് ഇത്തവണത്തെ വരവിന് ഒരു ബന്ധുവീട് പോലും ഒഴിയാതെ എല്ലായിടത്തും പോകണമെന്ന് സിനുവിനോട് രഞ്ജു പറഞ്ഞത്. അവധിക്കെത്തുമ്പോള്‍ സിനുവിന്റെ ഭര്‍ത്താവ് ജിമ്മി തങ്കച്ചനൊപ്പം വടക്കേ ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങാനും പ്ലാനുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പൂര്‍ത്തിയാക്കാതെ രഞ്ജു മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യ ജീന ആശുപത്രിയില്‍ ജോലിക്ക് പോയതിന് ശേഷം വീട്ടു ജോലിക്കാരി വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരണം നടന്നത് അറിഞ്ഞത്. വൈകീട്ട് മൂന്നരയോടെയാണ് മരണവിവരം സുഹൃത്തുക്കള്‍ വീട്ടില്‍ അറിയിച്ചത്. വിയോഗ വാര്‍ത്ത കേട്ടപാടെ ശ്വാസതടസ്സം നേരിട്ട രഞ്ജുവിന്റെ അമ്മ ഏലിയാമ്മ സിറിയക് കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുവൈത്ത് അദാന്‍ ആശുപത്രിയിലാണ് രഞ്ജു നഴ്സ് ആയി ജോലി ചെയ്തിരുന്നത്. ഭാര്യ ജീനയും അവിടെ തന്നെ നഴ്സ് ആണ്. മകള്‍ ഇവാന്‍ജെലീന എല്‍സയും ഇവര്‍ക്കൊപ്പമുണ്ട്. സിനുവാണ് ഏലിയാമ്മയുടെ മകള്‍. മരുമകന്: ജിമ്മി തങ്കച്ചന്. കൊറോണ മൂലമുള്ള വിമാനയാത്രാ വിലക്ക് കാരണം രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക പ്രായോഗികമല്ല.
ഏലിയാമ്മയുടെ സംസ്കാരം ചൊവ്വാഴ്ച 11-ന് കടയിക്കാട് ബഥേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടക്കും. അതേദിവസം തന്നെ മകന്റെ ശവസംസ്കാരം കുവൈറ്റില്‍ നടക്കും. അതിനുള്ള അഫിഡവിറ്റ് തയ്യാറാക്കികൊണ്ടിരിക്കുകയാണ് ബന്ധുക്കള്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam